Thursday, 11 December 2025

ഗോവ നിശാക്ലബ് തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ലൂത്ര സഹോദരന്‍മാര്‍ തായ്‌ലാന്‍ഡില്‍ അറസ്റ്റില്‍

SHARE

 


ന്യൂഡൽഹി: ഗോവ നിശാക്ലബിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്.

തീപിടിത്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിൽനിന്ന് വിമാനത്തിൽ ഇവർ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം തായ്‌ലാൻഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 7ന് പുലർച്ചെ 1.17 ന് സൗരഭും ഗൗരവും തായ്‌ലാൻഡിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ വിമാനത്തിൽ ഇവർ കടന്നത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബിൽ അഗ്നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.