Saturday, 27 December 2025

ഏഴ് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 7,000ത്തിലധികം അനധികൃത ഖനന കേസുകൾ; ആരവല്ലി ജില്ലകളിൽ മാത്രം 4000ത്തിലധികം

SHARE



ജയ്പൂര്‍: കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ രാജസ്ഥാനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനനത്തിന്റെ കേസുകള്‍ ഞെട്ടിക്കുന്നതാണ്. ഖനനം, അതുമായി ബന്ധപ്പെട്ട ഗതാഗതം, സംരക്ഷണം തുടങ്ങിയ കേസുകളില്‍ 7,173 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 4,181ഉം ആരവല്ലി ഉൾപ്പെടുന്ന ജില്ലകളിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനനത്തിന്റെ കേസുകളുടെ എണ്ണം 71,322 ആണ്. ഇതില്‍ വലിയ ഖനികളും, വളരെ ചെറിയ രീതിയില്‍ ഖനനം നടത്തുന്ന സ്ഥലങ്ങളും ഉള്‍പ്പെടുന്നു. പല കേസുകളും ചെലാനോ, പെറ്റിയോ അടച്ച് ഒതുക്കി തീര്‍ക്കാന്‍ പാകത്തിന് മാത്രം വകുപ്പുകള്‍ ചുമത്തിയവയാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ 40,175ലധികം കേസുകളും ആരവല്ലി ഉൾപ്പെടുന്ന ജില്ലകളിൽ നിന്നുള്ളതായിരുന്നു. രാജസ്ഥാനിലെ 20 ജില്ലകളിലായി വ്യാപിച്ച് കിടക്കുകയാണ് ആരവല്ലി ബെൽറ്റുകൾ.

'ആരവല്ലിയിലെ ഒരു കല്ലിന് പോലും കേടുപാടുകള്‍ ഉണ്ടാകരുത് എന്നതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉദ്ദേശം. കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃത ഖനനത്തിനും അതിന്റെ മാഫിയകള്‍ക്കുമെതിരെ ബിജെപി കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു' ബിജെപി വക്താവും എംഎല്‍എയുമായ രാംലാല്‍ ശര്‍മ പറഞ്ഞു. അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെയും രണ്ട് വര്‍ഷത്തെ ബിജെപി ഭരണത്തെയും താരതമ്യം ചെയ്തായിരുന്നു രാം ലാല്‍ ശര്‍മയുടെ പ്രസ്താവന. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.