Saturday, 3 January 2026

മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെട്ടേനെ, സഹായമായി കിട്ടിയത് 15000 രൂപ മാത്രം'; കൂമ്പൻപാറ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ബിജു

SHARE

 

ഇടുക്കി: സർക്കാരിൽ നിന്നും ധനസഹായം കിട്ടിയില്ലെന്നും കിട്ടിയത് പതിനയ്യായിരം രൂപ മാത്രമാണെന്നും അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യ ബിജു. . മമ്മൂട്ടിയുടെ കാരുണ്യം കൊണ്ടാണ് ചികിത്സ ചെയ്യാൻ കഴിഞ്ഞതെന്നും മമ്മൂട്ടി ഇല്ലായിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ പറഞ്ഞു. മകൾക്ക് കളക്ടർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. വീട് പോയതിന്‍റെ നഷ്ട പരിഹാരവും ഇല്ല. ധനസഹായം കിട്ടിയില്ലെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും സന്ധ്യ പറഞ്ഞു. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയിൽ അടച്ചു. എന്നാൽ പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് സന്ധ്യ പറയുന്നത്. 






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.