Monday, 5 January 2026

വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19കാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം അവ്യക്തം

SHARE


മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതിരുന്ന പെണ്‍കുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങല്‍ ഗ്രാമത്തെ ഒന്നടങ്കം ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.വീട്ടുമുറ്റത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. കസേരയിൽ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്‌വാന.
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.