Monday, 19 January 2026

സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ 71കാരിയെ വഴിയിൽ ഇറക്കിവിട്ടു; പരാതി

SHARE


 
പത്തനംതിട്ട: സ്വകാര്യ ബസിനുള്ളിൽ വീണ് കയ്യൊടിഞ്ഞ വയോധികയെ ആശുപത്രിക്ക് സമീപം ഇറക്കിവിട്ടതായി പരാതി. പത്തനംതിട്ട സ്വദേശിനി ഓമന വിജയന്റെ (71) കയ്യാണ് ഒടിഞ്ഞത്. ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടിൽ ഓടുന്ന മാടപ്പള്ളിൽ എന്ന ബസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇന്നലെ ഇലന്തൂരിലായിരുന്നു സംഭവം. കോഴഞ്ചേരി സി കേശവൻ സ്‌ക്വയറിന് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് ഓമന കയറിയത്. അമിതവേഗത്തിലായിരുന്ന ബസ് ബ്രേക്കിട്ടപ്പോഴാണ് താൻ ബസിനുള്ളിലേക്ക് തെറിച്ച് വീണതെന്ന് ഓമന വിജയൻ പറയുന്നു. ഇടതുകയ്‌ക്ക് പരിക്ക് പറ്റിയെങ്കിലും ബസ് നിർത്താൻ പോലും ജീവനക്കാർ തയ്യാറായില്ല. ഒടുവിൽ മറ്റ് യാത്രക്കാർ ബഹളം വച്ചപ്പോഴാണ് ബസ് പത്തനംതിട്ട ജനറൽ ആശുപത്രിയുടെ മുന്നിലുള്ള റോഡിൽ നിർത്തി ഓമനയെ ഇറക്കിവിട്ടത്.

പരിക്കേറ്റ കയ്യുമായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കൈപ്പത്തിക്ക് താഴെ ഒടിവ് ഉണ്ടായതായി കണ്ടെത്തിയത്. ബസ് ജീവനക്കാരുടെ ക്രൂരതയ്‌ക്കെതിരെ ഓമന ആറന്മുള പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.