മലപ്പുറം: ഔദ്യോഗിക ജീവിതത്തിൽ നിന്ന് ശനിയാഴ്ച വിരമിക്കാനിരിക്കെ മലപ്പുറം മുനിസിപ്പൽ എൻജിനീയറുടെ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ തുക പിടികൂടി. മുനിസിപ്പൽ എഞ്ചിനീയർ പി.ടി. ബാബുവിന്റെ ഓഫീസിൽ നിന്നാണ് 74,000 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു പരിശോധന
സാധാരണ പ്രവൃത്തിസമയം കഴിഞ്ഞും എൻജിനീയറിങ് വിഭാഗം ഓഫീസ് പ്രവർത്തിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് വിജിലൻസ് എത്തിയത്. പരിശോധനാ സമയത്ത് എൻജിനീയർ പെൻഡിങ് ബില്ലുകളിൽ ഒപ്പിടുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന നാല് കരാറുകാരിൽ നിന്നാണ് പണം കണ്ടെടുത്തത്. ബില്ലുകൾ ഒപ്പിട്ടുനൽകാനായി എൻജിനീയർ തങ്ങളെ വിളിച്ചുവരുത്തിയതാണെന്ന് കരാറുകാർ മൊഴി നൽകി. റെയ്ഡ് നടക്കുമ്പോൾ തന്നെ എൻജിനീയറുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി സമീപത്തെ സ്വകാര്യ ഹോട്ടലിൽ വിരമിക്കൽ വിരുന്നും ഒരുക്കിയിരുന്നു
പി.ടി. ബാബു കുറച്ചുനാളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചും വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടറേറ്റിന് കൈമാറും. വിജിലൻസ് ഇൻസ്പെക്ടർ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.