Friday, 16 January 2026

ഇലക്‌ട്രിക് ബസ് വിവാദം; നിലവിലെ സാഹചര്യം തുടരും, ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി മേയർ വി വി രാജേഷ്

SHARE


 
തിരുവനന്തപുരം: കോർപ്പറേഷനിലെ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടെ മേയർ വി വി രാജേഷ് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാറുമായി കൂടിക്കാഴ്‌ച നടത്തി. ഇലക്‌ട്രിക് ബസുകളുടെ സർവീസിൽ നിലവിലെ സാഹചര്യം തുടരാനാണ് ചർച്ചയിൽ തീരുമാനമായത്.

എല്ലാ മന്ത്രിമാരുമായും കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതെന്ന് വി വി രാജേഷ് പറഞ്ഞു. ബസുകളുടെ റൂട്ടുകളിലടക്കം മേയർ മന്ത്രിയെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇരുവരും ചർച്ച നടത്തിയെങ്കിലും കരാർ പാലിക്കുന്നതിലടക്കമുള്ള തർക്കം ഇനിയും പരിഹരിച്ചിട്ടില്ല

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെയാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ലഭിച്ച ഇലക്‌ട്രിക് ബസുകൾ ചർച്ചയായത്. നഗരത്തിലെ ഇടറോഡുകളിലൂടെ ഉൾപ്പെടെ ഓടിയിരുന്ന 113 ബസുകൾ ലാഭകരമല്ലെന്ന് വിലയിരുത്തിയാണ് ഗതാഗത മന്ത്രി ഇടപെട്ട് മറ്റ് സ്ഥലങ്ങളിലേക്ക് ഓടിക്കാൻ തുടങ്ങിയത്. എന്നാൽ, ഈ ബസുകൾ ഇനി നഗരത്തിനുള്ളിൽ ഓടിയാൽ മതിയെന്ന് വി വി രാജേഷ് നിലപാടെടുത്തതോടെ വിഷയം വിവാദമാവുകയായിരുന്നു

മറ്റ് ഡിപ്പോകൾക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം. നഗരത്തിലെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ സർവീസ് നടത്തേണ്ടതുണ്ടെന്നും ലാഭവിഹിതം കോർപ്പറേഷന് നൽകുന്നതിൽ വീഴ്‌ചയുണ്ടെന്നും നേരത്തേ വി വി രാജേഷ് വ്യക്തമാക്കിയിരുന്നു.

എന്നാൽ, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ബസുകൾ 24 മണിക്കൂറിനുള്ളിൽ തിരിച്ച് നൽകുമെന്നും പകരം ബസുകൾ കെഎസ്‌ആർടിസി ഇറക്കുമെന്നും കെ ബി ഗണേശ് കുമാർ മറുപടി നൽകി. തുടര്‍ന്ന് ഇലക്ട്രിക് ബസുകള്‍ നിര്‍ത്തിയിടാൻ കോര്‍പ്പറേഷന് ഒരുപാട് സ്ഥലമുണ്ടെന്നും അത്തരത്തിൽ ബസ് തിരിച്ചെടുക്കാൻ ഉദ്ദേശമില്ലെന്നും മേയറും തിരിച്ചടിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ ഇരുവരും തമ്മിൽ ചർച്ച നടത്തിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.