Thursday, 1 January 2026

കെഎസ്ഇബിയെ പ്രശംസിച്ച് ഒന്നാംക്ലാസുകാരി തൻഹ നൗറിൻ്റെ ഡയറിക്കുറിപ്പ്; മറുപടിയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി

SHARE


കണ്ണൂർ: ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് സോഷ്യൽ മീഡയയിൽ വൈറൽ. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി തൻ്റെ എഫ് ബി അക്കൗണ്ടിൽ ചെറുപുഴ ജെ എം യു പി സ്കൂളിലെ ഒന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ചിരുന്നു. തൻ്റെ വീട്ടിലെ വോൾട്ടേജ് പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൻഹ നൗറിൻ എന്ന ഒന്നാംക്ലാസുകാരി എഴുതിയ ഡയറിക്കുറിപ്പാണ് മന്ത്രി പങ്കുവെച്ചത്.

'ഇന്നു ഞങ്ങളുടെ റോഡിൽ പുതിയ പോസ്റ്റ് ഇട്ടു. അതിൽ കറുത്ത കേബിൾ വലിച്ചു. ഇനി മുതൽ ഞങ്ങൾക്ക് നല്ല വോൾട്ടേജ് കിട്ടും. വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി സാറിനും കെഎസ്ഇബി മാമന്മാർക്കും നന്ദി' എന്നായിരുന്നു തൻഹ നൗറിൻ്റെ ഡയറിക്കുറിപ്പ്. ഡയറിക്കുറിപ്പ് കണ്ട തൻഹയുടെ അമ്മ ഇത് മന്ത്രി കെ കൃഷ്ണൻകുട്ടിയ്ക്ക് മെയിൽ ചെയ്ത് കൊടുക്കുകയായിരുന്നു. ഇത് കണ്ട മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ തൻഹയ്ക്ക് മറുപടി നൽകുകയായിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.