Thursday, 22 January 2026

വ്യവസായ മേഖലകളിലെ തീപിടുത്തങ്ങളും അപകടങ്ങളും തടയുക ലക്ഷ്യം; നടപടിയുമായി ഷാർജ ഭരണകൂടം

SHARE



ഷാര്‍ജയില്‍ വ്യാവസായ മേഖലകളിലെ തീപിടുത്തങ്ങളും അപകടങ്ങളും തടയുന്നതിനായി സുരക്ഷാ പരിശോധന ശക്തമാക്കി സിവില്‍ ഡിഫന്‍സ് വിഭാഗം. ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വെയര്‍ഹൗസുകള്‍, മെയിന്റനന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍, തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സംഭരണ ശാലകള്‍, തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

അംഗീകൃത അഗ്‌നി പ്രതിരോധ, സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ ഉറപ്പാക്കും. മുന്നറിയിപ്പ് അലാറം, വൈദ്യുത ഇന്‍സ്റ്റാളേഷനുകളുടെ സുരക്ഷ, അപകടകരവും സെന്‍സിറ്റീവുമായ വസ്തുക്കള്‍ക്കായി സുരക്ഷിതമായ രീതിയിലുള്ള സംഭരണം എന്നിവയും ഉദ്യോഗസ്ഥര്‍ ഉറപ്പാക്കുന്നുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും വ്യാവസായിക, വാണിജ്യ മേഖലകളില്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധനയെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.