Saturday, 17 January 2026

ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി മുന്‍താരം മനോജ് തിവാരി

SHARE



രോഹിത്ത് ശര്‍മ്മയെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ സംഭവത്തില്‍ ഗൗതം ഗംഭീറിനെ പഴിചാരി മുന്‍താരവും കോച്ചുമായ മനോജ് തിവാരി. ഏകദിന ക്രിക്കറ്റിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്ന് രോഹിത്ത് ശര്‍മ്മയെ മാറ്റിയ തീരുമാനത്തില്‍ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന് വലിയ പങ്കുണ്ടെന്നാണ് മനോജ് തിവാരിയുടെ ആരോപണം. ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചിട്ടും രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയത് കടുത്ത തീരുമാനമായിപ്പോയതായും ഇതിന് പിന്നില്‍ ഗംഭീര്‍ ആണെന്നും തിവാരി തുറന്നടിച്ചു. അജിത്ത് അഗാര്‍ക്കര്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണെങ്കിലും രോഹിത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ഗംഭീറിന്റെ തീരുമാനമായിരുന്നു. രോഹിത്തിനോട് കാണിച്ചത് അനാദരവാണെന്നും മനോജ് തിവാരി പറഞ്ഞു. അതേ സമയം മനോജ് തിവാരിയുടെ ആരോപണത്തില്‍ മറ്റു പ്രതികരണങ്ങളൊന്നും ഇതുവരെ ആരും നടത്തിയിട്ടില്ല.

 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.