Saturday, 31 January 2026

ചെങ്കോട്ട സ്ഫോടനം; ഗ്ലോബൽ കോഫി ഷോപ്പുകൾ ലക്ഷ്യമാക്കി ഭീകരാക്രമണ ഗൂഢാലോചന നടത്തി, പ്രതികളുടെ മൊഴി

SHARE

 



ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ പ്രതികൾ നടത്തിയത് വൻ ഗൂഢാലോചന. രാജ്യത്തെ ഗ്ലോബൽ കോഫി ചെയിനിന്റെ ഔട്ട്‌ലെറ്റുകളിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടതെന്നാണ് വിവരം. ഗസയിലെ ഇസ്രായേൽ സൈനിക നടപടിക്ക് സ്ഫോടനങ്ങളിലൂടെ മറുപടി നൽകുകയാണ് പ്രതികൾ ആഗ്രഹിച്ചതെന്നാണ് വിവരം.

ഇതിനായി ഡൽഹിയിലെയും മറ്റു നഗരങ്ങളിലെയും ഗ്ലോബൽ കോഫി ചെയിന്റെ ഔട്ലെറ്റുകൾ ലക്ഷ്യമിട്ടു. ഗൂഢാലോചനയിൽ പ്രതികൾക്കിടയിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ ചിലർ ആവശ്യപ്പെട്ടു. കഴിഞ്ഞ നാല് വർഷമായി വൈറ്റ് കോളർ ശൃംഖല സജീവമായിരുന്നു. കേസിലെ അന്വേഷണത്തിൽ പ്രതികൾ നൽകിയ മൊഴി വിവരങ്ങൾ ആണ് പുറത്തുവന്നത്.

2000 ഡിസംബർ 22-ന് രാത്രിയാണ് രാജ്യത്തെ നടുക്കിയ ആ ഭീകരാക്രമണം നടന്നത്. ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.ഫരീദാബാദ് ഭീകരസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.