മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡീസൽ ടാങ്ക് പൊട്ടിയതോടെ ഡീസൽ റോഡിലേക്ക് ഒഴുകി. തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.
വളാഞ്ചേരി പട്ടാമ്പി റോഡിൽ തിരുവേഗപുറം പാലം പണിനടക്കുന്നതിന്റെ സൂചന ബോർഡ് സ്ഥാപിച്ചിരുന്നു. ഈ സൂചന ബോർഡിൽ ലോറിയുടെ ഡീസൽ ടാങ്ക് തട്ടിയാണ് പൊട്ടിയത്. ടാങ്ക് പൊട്ടിയത് തിരിച്ചറിഞ്ഞ ലോറി ഡ്രൈവർ 500 മീറ്ററോളം മുന്നോട്ടു പോയി. ആളൊഴിഞ്ഞ മേഖലയിൽ പിന്നീട് ലോറി നിർത്തുകയായിരുന്നു. ഡ്രൈവറിന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിരൂരിൽ നിന്നും ഒരു യൂണിറ്റ് ഫയർഫോഴ്സെത്തി റോഡ് കഴുകി ഗതാഗത യോഗ്യമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.png)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.