Thursday, 1 January 2026

ജീവനാംശം കൊടുക്കേണ്ടെന്ന കുടുംബ കോടതി വിധിക്ക് പിന്നാലെ ഭർത്താവിനെ അക്രമിച്ച് മുൻ ഭാര്യ

SHARE


 
അടുത്തകാലത്തായി ഇന്ത്യയിലും വിവാഹ മോചനങ്ങൾ കൂടുകയാണെന്ന് റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെ പല വിവാഹ മോചനങ്ങളും പണം തട്ടാനുള്ള മാർഗമാണെന്ന ആരോപണവും ഉയ‍ർത്തി. ഇതിനിടെ ഒരു കുടുംബ കോടതിക്ക് പുറത്ത് നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വിവാഹ മോചനം നേടിയ ഭാര്യ, മുന്‍ ഭ‍ർത്താവിനെ മർദ്ദിക്കുന്നതായിരുന്നു വീഡിയോ. മുന്‍ ഭ‍ർത്താവിനെ മ‍ർദ്ദിക്കുന്നതിന് അവ‍ർക്കൊരു കാരണമുണ്ടായിരുന്നു. അതായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കളെ ആക‍ർഷിച്ചതും. 60 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.

മുൻ ഭ‍ർത്താവിനെ മ‍ർദ്ദിച്ച് യുവതി

കർണാടക കുടുംബ കോടതിയിൽ വിവാഹമോചന വിധി വന്നതിന് ശേഷം വിവാഹ മോചിതനായ ഭർത്താവിനെ മുന്‍ ഭാര്യ ആക്രമിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ചിരിച്ച് കൊണ്ട് നിൽക്കുന്ന മുന്‍ ഭ‍ർത്താവിന്‍റെ തലമുടി പിടിച്ച് വലിക്കുകയും തല്ലുകയും ഷർട്ട് വലിച്ച് കീറുകയും അസഭ്യം വിളിക്കുകയം ചവിട്ടുകയും ചെയ്യുന്ന മുന്‍ ഭാര്യയെയും വീഡിയോയിൽ കാണാം. കുടുംബ കോടതിക്ക് പുറത്ത് വക്കീലന്മാരും മറ്റുള്ളവരും നോക്കി നിൽക്കെയായിരുന്നു സ്ത്രീയുടെ അക്രമണം. യുവതിക്ക് വിവാഹ മോചനത്തോട് അനുബന്ധിച്ച് ആറ് ലക്ഷം രൂപയുടെ ജീവനാംശം നിഷേധിക്കപ്പെട്ടെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അവകാശപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.