Wednesday, 21 January 2026

മുട്ടക്കറിയെച്ചൊല്ലിയുണ്ടായ വഴക്കിൽ ഭാര്യ ഭർത്താവിന്റെ നാക്ക് കടിച്ചുമുറിച്ചു

SHARE

 


മുട്ടക്കറിയെച്ചൊല്ലിയുണ്ടായ വഴക്കിൽ ഭാര്യ ഭർത്താവിന്റെ നാക്ക് കടിച്ചുമുറിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അത്താഴസമയത്ത് മുട്ടക്കറിയുടെ പേരിൽ ഭാര്യ ഇഷയും ഭർത്താവ് വിപിനും തമ്മിൽ വഴക്കുണ്ടാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇഷയെ പോലീസ് അറസ്റ്റ് ചെയ്തു.

32കാരനായ വിപിന് സ്ഥിരമായ അംഗവൈകല്യത്തിന് ഇത് കാരണമായി.  വിപിൻ നിലവിൽ മീററ്റിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാലും നാവ് പഴയപടിയാകില്ലെന്ന് ഡോക്ടർമാർ വിപിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.

2025 ജൂണിലായിരുന്നു വിപിന്റെയും ഇഷയുടെയും വിവാഹം. മോഡിനഗറിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന വിപിൻ മാതാപിതാക്കളായ റാം അവതാറിനും ഗീതയ്ക്കുമൊപ്പം ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹശേഷം വീടിന് സൗകര്യങ്ങൾ കുറവായതിനാൽ മുകളിൽ ഒരു മുറി കൂടി നിർമിച്ചിരുന്നു. ഇവിടെയായിരുന്നു ഇരുവരുടെയും താമസം വിപിന്റെയും ഇഷയുടെയും വിവാഹം കഴിഞ്ഞ് ഒരു മാസമായപ്പോഴേക്കും സംഘർഷങ്ങൾ തുടങ്ങിയതായി വിപിന്റെ അമ്മ ഗീത ആരോപിച്ചു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.