Wednesday, 7 January 2026

തൊട്ടുനോക്കിയാലറിയാം കള്ളനോട്ട്; എങ്ങനെയെന്നോ?

SHARE



ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപകമായി നടക്കുന്ന കാലമാണ്. എങ്കിലും നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഇന്ന് പണമിടപാടുകളൊക്കെ ശ്രദ്ധയോടെയാണ് നടക്കുന്നതെങ്കിലും ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ ഇപ്പോഴും സജീവമാണ്. കാഴ്ചയില്ലാത്തവര്‍ എങ്ങനെയാണ് നോട്ടുകള്‍ തിരിച്ചറിയുന്നതെന്ന് അറിയാമോ?

കറന്‍സി നോട്ടുകളുടെ അരികിലായുള്ള വരകളിലൂടെ കാഴ്ചയില്ലാത്തവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ കഴിയും. നോട്ടുകള്‍ അച്ചടിക്കുമ്പോള്‍ത്തന്നെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചില അടയാളങ്ങള്‍ നോട്ടുകളില്‍ നല്‍കിയിട്ടുണ്ട്.ഈ വരകളിലൂടെയാണ് നോട്ടുകള്‍ തിരിച്ചറിയുന്നത്.

തിരശ്ചീനവും കോണോടുകോണ്‍ ആയിട്ടുമുള്ള വരകള്‍ ഉപയോഗിച്ചാണ് നോട്ടുകള്‍ വ്യാജമാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വരകള്‍ ബ്ലീഡ് മാര്‍ക്കുകള്‍ എന്നാണ് അറിയപ്പെടുന്നത്.ബ്രെയിന്‍ ഫീച്ചര്‍ എന്നാണ് നോട്ടുകളില്‍ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്ന 20 മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളില്‍ എല്ലാം ഈ മാര്‍ക്കുകളുണ്ട്.

അശോക ചക്രത്തിന് മുകളില്‍ മുന്‍വശത്ത് ഇടതുഭാഗത്തായാണ് ഇവ കാണപ്പെടുന്നത്. 10 രൂപയുടെ നോട്ടില്‍ മാത്രം അടയാളങ്ങള്‍ ഉണ്ടാവില്ല. പല നോട്ടുകളിലും പല രൂപത്തിലാണ് അടയാളങ്ങള്‍ ഉണ്ടാകാറുള്ളത്. ത്രികോണ ആകൃതിയിലാണ് 100 രൂപ നോട്ടിലെ അടയാളമെങ്കില്‍ 500 രൂപയില്‍ വൃത്താകൃതിയിലും 50 രൂപയില്‍ ചതുരത്തിലും 200 രൂപയില്‍ H ആകൃതിയിലുമാണ് അടയാളങ്ങള്‍ ഉണ്ടാവുക. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.