മലപ്പുറം: വേനലിന്‍റെ തുടക്കത്തില്‍ തന്നെ കാട്ടുചോലകള്‍ വറ്റിവരണ്ടത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്നു. മലയോരത്തിന്റെ ജീവനാഡിയായ കോട്ടപ്പുഴയും ചോക്കാടന്‍ പുഴയുടെയും ഉത്ഭവ സ്ഥാനത്തെ ചോലകള്‍ വെറും കല്‍പ്പാതകളായി മാറിയിരിക്കുകയാണ്. നീരൊഴുക്ക് പാടെ നിന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത്തവണ കടുത്ത വരള്‍ച്ച നേരിടേണ്ടി വരുമോ എന്ന ആശങ്കയുണ്ട്.
വരള്‍ച്ച പ്രതിരോധിക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നടപടിയുടെ ഭാഗമായി ടി കെ കോളനി, ചിങ്കക്കല്ല്, നെല്ലിക്കര വന മേഖലയിലുള്ള ചോലകളില്‍ നിന്ന് വ്യാപകമായി വെള്ളം പമ്പു ചെയ്യുന്നതാണ് ചോലകള്‍ നേരത്തെ വറ്റാന്‍ പ്രധാന കാരണം. വനമേഖലയിലെത്തുന്ന ടൂറിസ്റ്റുകള്‍ ചോല മലിനമാക്കുന്നത് തടയാന്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കിഴക്കന്‍ മലയോരത്തില്‍ ഏറ്റവും ഉയരത്തില്‍ ജനങ്ങള്‍ താമസിക്കുന്ന ടി.കെ കോളനി, ചിങ്കക്കല്ല് എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനുള്ള ഏക ആശ്രയം കാട്ടുചോലകള്‍ മാത്രമാണ്. ചോലയിലെ ചെറിയ കുഴികളില്‍ നിന്ന് കിലോമീറ്ററുകള്‍ ദൂരത്തേക്ക് പ്ലാസ്റ്റിക് ഹോസുകള്‍ വഴിയാണ് വീടുകളില്‍ കുടിവെള്ളമെത്തുന്നത്. ഈ ജലസ്രോതസ്സ് മലിനമാക്കുന്നതും വറ്റിപ്പോകുന്നതും മേഖലയിലെ ജനങ്ങളുടെ കുടിവെള്ള ലഭ്യത ഇല്ലാതാക്കും. വനമേഖലയില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശിക്ഷാര്‍ഹമാണെങ്കിലും ധാരാളം സഞ്ചാരികള്‍ ചോലകളില്‍ കുളിക്കാനെത്തുന്നുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.