കുവൈത്തില്‍ വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്താന്‍ നടപടിയുമായി മുന്‍സിപ്പാലിറ്റി. മാലിന്യത്തിന്റെ തോത് അനുസരിച്ചായിരിക്കും തുക ഈടാക്കുക. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സാധനങ്ങള്‍ പുനരുപയോഗം ചെയ്യാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.
കുവൈത്തിലെ മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷാകാരങ്ങള്‍ മുന്‍സിപ്പാലിറ്റി നടപ്പിലാക്കുന്നത്. വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏര്‍പ്പെടുത്താനാണ് മുന്‍സിപ്പാലിറ്റി ആലോചിക്കുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ പൂര്‍ണ്ണമായും സൗജന്യമായി നല്‍കി വരുന്ന ഈ സേവനത്തിന് നിശ്ചിത തുക നല്‍കേണ്ടി വരും.
പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ ബാധിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ഓരോ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ഫീസ് സമ്പ്രദായം സഹായകമാകുമെന്നാണ് മുന്‍സിപ്പാലിറ്റിയുടെ വിലയിരുത്തല്‍. കൂടുതല്‍ മാലിന്യം പുറന്തള്ളുന്നവര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന രീതിയിലാണ് നിയമം വിഭാവന ചെയ്തിരിക്കുന്നത്. ഇത് ജനങ്ങളെ മാലിന്യം കുറയ്ക്കാനും സാധനങ്ങള്‍ പുനരുപയോഗം ചെയ്യാനും പ്രേരിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.