Saturday, 24 January 2026

ചിതറയില്‍ പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

SHARE


 

കൊല്ലം: ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് വിധേയനാക്കിയ ക്ഷേത്ര പൂജാരിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ 22കാരന്‍ അഭിനെയാണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു.

പീഡനത്തെ പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിന്‍ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം. നിരന്തരമായ പീഡനത്തെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിഞ്ഞും കൈഞരമ്പ് മുറിച്ചും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

മാതാപിതാക്കള്‍ യഥാസമയം കണ്ടതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ജീവന്‍ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.