ജനുവരി 15 ന് ജനപ്രിയ മോഡലായ പഞ്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാൻ പോകുകയാണ് ടാറ്റ. അത്തരമൊരു സാഹചര്യത്തിൽ, പഞ്ചിന്റെ പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ കമ്പനി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഈ കാറിന് 50,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ. ഇന്ത്യൻ വിപണിയിൽ, പഞ്ച് നേരിട്ട് ഹ്യുണ്ടായി എക്‌സ്റ്റർ, മാരുതി സുസുക്കി ഫ്രോങ്ക്സ്, ടൊയോട്ട ടേസർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, സിട്രോൺ സി3 തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്നത്. 5.50 ലക്ഷം മുതൽ 9.24 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്-ഷോറൂം വില.ടാറ്റ പഞ്ച് ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും
1.2 ലിറ്റർ റെവോട്രോൺ എഞ്ചിനാണ് ടാറ്റ പഞ്ചിന് കരുത്തേകുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 86 bhp പരമാവധി പവറും 3,300 rpm-ൽ 113 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. കൂടാതെ ഉപഭോക്താക്കൾക്ക് 5-സ്പീഡ് എഎംടി ഓപ്ഷനും ഉണ്ട്. മാനുവൽ ട്രാൻസ്‍മിഷനിൽ 18.97 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക്കിൽ 18.82 കിലോമീറ്റർ മൈലേജും നൽകാൻ ടാറ്റ പഞ്ചിന് കഴിയും. ഇത് ഇലക്ട്രിക്, സിഎൻജി മോഡലുകളിലും ലഭ്യമാണ്.
ടാറ്റ പഞ്ചിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ എസി, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, കണക്റ്റഡ് കാർ ടെക്, ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്നു. ടാറ്റ നെക്‌സോണിനും ടാറ്റ ആൾട്രോസിനും പിന്നാലെ, ടാറ്റ പഞ്ചിന് ഇപ്പോൾ ഗ്ലോബൽ എൻസിഎപിയിൽ നിന്ന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. ഗ്ലോബൽ എൻസിഎപിയിൽ മുതിർന്നവരുടെ സംരക്ഷണത്തിന് 5-സ്റ്റാർ റേറ്റിംഗും (16,453) കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ റേറ്റിംഗും (40,891) ടാറ്റ പഞ്ചിന് ലഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.