Thursday, 8 January 2026

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് കത്തി, സാധനങ്ങൾക്ക് ഒപ്പം കത്തി നശിച്ചതിൽ രണ്ടര ലക്ഷം രൂപയുടെ നോട്ടുകളും

SHARE


കോഴിക്കോട്: താമരശ്ശേരിയില്‍ ഈങ്ങാപ്പുഴ മാപ്പിളപറമ്പില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. മുന്‍ പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി മുഹമ്മദ് മാസ്റ്ററുടെ വീടിനാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ തീപിടിച്ചത്. അലമാരയില്‍ സൂക്ഷിച്ച രണ്ടര ലക്ഷം രൂപയുള്‍പ്പെടെ കത്തിനശിച്ചു. വീടിന്റെ മരത്തടിയില്‍ തീര്‍ത്ത സീലിംങ്ങ്, വയറിംഗ്, കട്ടിലുകള്‍, അലമാര എന്നിവ പൂര്‍ണമായി നശിച്ച നിലയിലാണ്. മുഹമ്മദ് മാസ്റ്ററും മകള്‍ ജമീലയുമാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ട് അയല്‍വാസികളും, ബന്ധുക്കളും ഓടിയെത്തിയാണ് തീയണച്ചത്. മുക്കം ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. റവന്യു അധികൃതരും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.   









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.