സിഡ്നി: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഓസ്ട്രേലിയ. എട്ട് മത്സരങ്ങളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയന്‍റും 87.5 പോയന്‍റ് ശതമാവുമായാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ടെസ്റ്റില്‍ രണ്ട് ജയവും ഒരു സമനിലയും നേടിയ ന്യൂസിലന്‍ഡ് 28 പോയന്‍റും 77.78 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ ജയത്തോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു സമനിലയും നേടിയ ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. 36 പോയന്‍റുള്ള ദക്ഷിണാഫ്രിക്കക്ക് 75 ആണ് പോയന്‍റ് ശതമാനം. രണ്ട് ടെസ്റ്റ് മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി നാലാം സ്ഥാനത്തുള്ളപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ആണ് അഞ്ചാമത്.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 9 ടെസ്റ്റ് കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി പാകിസ്ഥാന് പിന്നില്‍ ആറാം സ്ഥാനത്താണ്. ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയില്‍ നാലു ടെസ്റ്റും തോറ്റ ഇംഗ്ലണ്ട് 10 ടെസ്റ്റില്‍ മൂന്ന് ജയവും ആറ് തോല്‍വിയും ഒരു സമനിലയുമായി 32 പോയന്‍റും 31.66 പോയന്‍റ് ശതമാനവുമായി ഏഴാമതാണ്. രണ്ട് ടെസ്റ്റില്‍ ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബംഗ്ലാദേശ് എട്ടാമതും കളിച്ച എട്ട് ടെസ്റ്റില്‍ ഏഴ് തോല്‍വിയും ഒരു സമനിലയുമുള്ള വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാമതുമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.