Saturday, 17 January 2026

പൊലീസ് തലപ്പത്ത് അഴിച്ചുപണി; കെ പി ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ഐപിഎസിനെ വീണ്ടും മാറ്റി

SHARE


 
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി കമ്മീഷണറായി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍ ഐപിഎസിനെ സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജിയായി നിയമിച്ചു.

കഴിഞ്ഞ ദിവസമാണ് ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായി നിയമിച്ചത്. ഹരിശങ്കര്‍ സ്ഥാനമേല്‍ക്കാതെ അവധിക്ക് അപേക്ഷിച്ചിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയായി നാരായണന്‍ ടിയെ നിയമിച്ചു. അരുള്‍ ബി കൃഷ്ണ എറണാകുളം റേഞ്ച് ഡിഐജിയും ജയ്‌ദേവ് ജി കോഴിക്കോട് കമ്മീഷണറുമാകും. സുദര്‍ശന്‍ കെ എസ് എറണാകുളം റൂറല്‍ പൊലീസ് മേധാവിയാകും.

ഹേമലതയാണ് കൊല്ലം കമ്മീഷണര്‍. ഫറാഷ് ടി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവിയാകും. അരുണ്‍ കെ പവിത്രന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയും ജുവ്വനപുടി മഹേഷ് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയുമാകും.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.