തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി. അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ്, പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചിരുന്നതായും വിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ടോളുകൾ മറി കടക്കാൻ വേണ്ടിയാണ് ഐഡികൾ കയ്യിൽ കരുതിയത്. പൊലീസ് ഉദ്യോഗസ്ഥന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചു. സംഭവസമയം ഇവർ കിളിമാനൂരിൽ ഇല്ലെന്നാണ് നിഗമനം. എന്നാൽ വിഷ്ണുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ താറിന്റെ ഉടമ വിഷ്ണുവിനെ ഇന്ന് പുലർച്ചെയാണ് പാറശ്ശാലയിൽ നിന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സംഘം കസ്റ്റഡിയിലെടുത്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.