Tuesday, 20 January 2026

ഡോളറിന് പകരം 'ബ്രിക്‌സ്' ഡിജിറ്റല്‍ കറന്‍സി; നിര്‍ദേശവുമായി റിസർവ് ബാങ്ക്

SHARE


 
അതിർത്തി കടന്നുള്ള വ്യാപാരത്തിലും ടൂറിസം മേഖലയിലും ബ്രിക്‌സ് രാജ്യങ്ങളുടെ ഔദ്യോഗിക ഡിജിറ്റൽ കറൻസികൾ ബന്ധിപ്പിച്ച് പേയ്‌മെന്റ് സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർദേശം നൽകിയതായി റിപ്പോർട്ട്. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു വരുന്നതിനാൽ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ കഴിഞ്ഞ വർഷം നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ നടത്തിയ ഒരു പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് ഈ നിർദേശം. അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് അംഗരാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങൾക്കിടയിൽ കൂടുതൽ പരസ്പരമുള്ള പ്രവർത്തന ക്ഷമത ഈ നിർദേശം മുന്നോട്ട് വയ്ക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ഏകദേശം ഏഴുപത് ലക്ഷത്തോളം റീട്ടെയ്ൽ ഉപയോക്താക്കൾ ഇത് ഉപയോഗിച്ചു വരുന്നുണ്ട്. അതേസമയം, തങ്ങളുടെ ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ യുവാന്റെ അന്താരാഷ്ട്ര ഉപയോഗം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.