Showing posts with label wyanad. Show all posts
Showing posts with label wyanad. Show all posts

Thursday, 29 January 2026

മുണ്ടക്കൈ -  ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായി സർക്കാർ കട ബാധ്യത എഴുതി തള്ളി

മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്ക് കൈത്താങ്ങായി സർക്കാർ കട ബാധ്യത എഴുതി തള്ളി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചുരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. 555 കുടുംബങ്ങളുടെ 1620 വായ്പകളുടെ തുകയായ 18,75,6937 രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ വായ്പകള്‍ പുറമേ ആണിത്.

ദുരന്തത്തില്‍പ്പെട്ട എല്ലാവരുടെയും ബാങ്ക് വായ്പ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമമങ്ങളെ കണ്ട റവന്യൂ മന്ത്രി കെ രാജന്‍ ആണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വായ്പ എഴുതിത്തള്ളന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരം ഇല്ലെന്ന് ഇരിക്കുകയാണ് വായ്പകള്‍ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടത്.

ദുരന്തബാധിതരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം യ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് എന്നായിരുന്നു നടപടിയെ കെ രാജന്‍ വിശേഷിപ്പിച്ചത്. ദുരന്തവും സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിന് പ്രത്യേക സഹായം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒരു സഹായവും വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. മാത്രമല്ല കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട കേസില്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്നും റവന്യു മന്ത്രി കുറ്റപ്പെടുത്തി.

കെ എച്ച് ആർ എ  സമയബന്ധിതമായി നൽകിയ സഹായങ്ങളെ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ  അഭിനന്ദിക്കുകയും സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന സെക്രട്ടറിയും  കമ്മ്യൂണിറ്റി കിച്ചൻ ഇൻ ചാർജ് ആയ അനീഷ് ബി നായർ,  സംസ്ഥാന വൈസ് പ്രസിഡന്റ് സുഗുണൻ,വയനാട് ജില്ലാ പ്രസിഡന്റ്  അസ്ലം ബാവ , ജില്ലാ സെക്രട്ടറി സുബൈർ, റഷീദ് ബാംബൂ,മറ്റ് ടീം അംഗങ്ങൾക്കും മെമെന്റോയും പ്രശസ്തിപത്രവും നൽകി ആദരിച്ചിരുന്നു.

 കേരളം കണ്ടതിലേക്കും വെച്ച് വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ദുരന്ത ഭൂമിയിൽ KHRA യുടെ പ്രവർത്തനങ്ങൾ വലിയ മാതൃക സൃഷ്ടിച്ചു എന്ന് കേന്ദ്ര-സംസ്ഥാന സേനകൾ പ്രശംസിച്ചിരുന്നു  . വയനാട്ടിലെ ദുരന്തഭൂമിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനുമായി കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ശക്തമായ പ്രയത്നമാണ് കാഴ്ചവച്ചത്.

ദുരന്തമുഖത്ത് KHRA എന്ന സംഘടനയിലെ മെമ്പർമാർ ( ഉടമകൾ) തന്നെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുകയായിരുന്നു എന്നത് വളരെ ശ്രദ്ധേയം തന്നെ.സംസ്ഥാന കമ്മിറ്റിയുടെ ആ തീരുമാനം മെമ്പർമാർ ഒറ്റക്കെട്ടായി സേവന സന്നിഹിതരാവുകയും  വിവിധ ജില്ലകളിൽ നിന്ന്  ഹോട്ടൽ ഉടമകൾ ടേം വെച്ച് കിച്ചനിൽ വന്ന് കിച്ചന്റെ ചുമതല ഏറ്റെടുത്ത്‌ വയനാട് ജില്ലയ്ക്കും, കോഴിക്കോട് ജില്ലയ്ക്കും വേണ്ട സഹായം ചെയ്യുകയായിമായിരുന്നു.

KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം എല്ലാ ജില്ലകളും ഒറ്റക്കെട്ടായി ദുരന്തബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഭക്ഷണം നൽകുന്നതിന് സാധിച്ചിരുന്നു. അസോസിയേഷൻ അംഗങ്ങൾ  പ്രതിദിനം ശരാശരി 3000 മുതൽ 6000 വരെ ഭക്ഷണ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 25 December 2024

വയനാട് അമ്പലവയലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിറക്കി സബ് കളക്ടർ

വയനാട് അമ്പലവയലിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഏഴ് റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിറക്കി സബ് കളക്ടർ

 കൽപറ്റ: അമ്പുകുത്തി, എടക്കൽ മലനിരകളിലെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൊളിച്ചുനീക്കാൻ ഉത്തരവ്. മാനന്തവാടി സബ് കലക്ടർ ആണ് ഉത്തരവ് ഇറക്കിയത്. സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മേഖലയിലെ ഏഴ് റിസോർട്ടുകൾക്കെതിരേയാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ജില്ല വികസന സമിതി യോഗത്തിൽ ചർച്ചയായതിന് പിന്നാലെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുൽത്താൻബത്തേരി തഹസിൽദാർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ല സോയിൽ കൺസർവേഷൻ ഓഫിസർ, മൈനിങ് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

 ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് ഉരുൾപൊട്ടൽ സാധ്യത മേഖലകളിലും ഉയർന്ന അപകട മേഖലയുടെ 500 മീറ്റർ ബഫർ സോണിലുമാണ് റിസോർട്ടുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്വാഭാവിക നീരുറവയടക്കം തടസപ്പെടുത്തി കുളങ്ങൾ നിർമിച്ചതായും പരിശോധനയിൽ വ്യക്തമായിരുന്നു. ഉരുൾപൊട്ടൽ അപകടങ്ങൾ ഉണ്ടായാൽ ഈ കുളങ്ങൾ താഴ് വാരത്തെ കുടുംബങ്ങൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഈ മാസം ഒമ്പതിനാണ് തഹസിൽദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്. ഉത്തരവ് തിയതി മുതൽ 15 ദിവസത്തിനകം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് ജില്ല ജിയോളജിസ്റ്റിക് നേതൃത്വത്തിൽ നിർമാണങ്ങൾ പൊളിച്ചു നീക്കി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സബ് കലക്ടർ മിസാൽ സാഗർ ഭരതിന്റെ ഉത്തരവിൽ നിർദേശമുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 16 November 2024

കെ.എച്ച്. ആർ. എ താമരശ്ശേരി   യൂണിറ്റ് വാർഷിക ജനറൽ ബോഡി കെ.എച്ച്.  ആർ എ.ഓഫീസിൽ വെച്ച് നടത്തി.

കെ.എച്ച്. ആർ. എ താമരശ്ശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി കെ.എച്ച്. ആർ എ.ഓഫീസിൽ വെച്ച് നടത്തി.

കെ.എച്ച്ആർ.എ താമരശ്ശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി കെഎച്ച്  ആർ എഓഫീസിൽ  നടത്തി.
യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ അധ്യക്ഷൻ വഹിച്ച യോഗത്തിൽ  യൂണിറ്റ് സെക്രട്ടറി രജീഷ് മാതസ്വാഗതം ചെയ്യുകയും,സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സാദിഖ് സഹാറ ഉദ്ഘാടനം ചെയ്ത യോഗത്തിൽ,ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കബീർ വൈറ്റ് ഹൗസ് സംഘടന വിശദീകരണം നടത്തുകയും,യൂണിറ്റ് നേതാക്കന്മാർ സുലൈമാൻ,ലത്തീഫ്,രതീഷ് കണ്ണൻ സ്,ബാബു റിലാക്സ് എന്നിവർ സംസാരിക്കുകയും ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 1 November 2024

നവംബർ മുതൽ ജനുവരി വരെ വിഷപ്പാമ്പുകളുടെ ഇണചേരൽ സമയം  എല്ലാവരും സൂക്ഷിക്കുക

നവംബർ മുതൽ ജനുവരി വരെ വിഷപ്പാമ്പുകളുടെ ഇണചേരൽ സമയം എല്ലാവരും സൂക്ഷിക്കുക

ഇടുക്കി : നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിഷ പാമ്പുകളുടെ ഇണചേരല്‍ സമയം. അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം .

 വിഷ പാമ്പുകളായ അണലിയും മൂര്‍ഖന്‍ പാമ്പും മറ്റും ഇണചേരുന്ന സമയമാണിത്. ഈ സമയങ്ങളില്‍ പാമ്പുകള്‍ നമ്മുടെ വീട്ടുപരിസരത്തും മറ്റും കൂടുതലായി കാണപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ പരിസരത്ത് എത്താതെ സൂക്ഷിക്കണം .

ഇക്കാര്യങ്ങള്‍ നമ്മുക്ക് ശ്രദ്ധിക്കാം
* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
* ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.
* പാദരക്ഷകളും ഷൂസും ഹെല്‍മറ്റും ധരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
* പാദരക്ഷകള്‍ വീടിനോടു ചേര്‍ന്ന് കൂട്ടിയിടരു* വീടിന്റെ പരിസരത്ത് വിറകുകള്‍ കൂട്ടിയിടരുത്. വിറകുകള്‍ ചാരിവയ്ക്കാന്‍ ശ്രദ്ധിക്കണം.
* നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി
നിരീക്ഷിക്കുന്നത് കണ്ടാലോ ശ്രദ്ധിക്കാം.
* സന്ധ്യാസമയങ്ങളില്‍ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുന്‍വാതിലുകളും പിന്‍വാതിലുകളും തുറന്നിടുകയോ
ചെയ്യരുത്.
* പുലര്‍ച്ചെയും സന്ധ്യാസമയങ്ങളിലും കാല്‍നടയായി സഞ്ചരിക്കുന്നവര്‍ നിലത്ത് * അമര്‍ത്തി ചവിട്ടി ശബ്ദമുണ്ടാക്കി
നടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

(പൊതു നന്മയ്ക്കായി ഈ വാർത്ത എല്ലാവരിലേക്കും ഷെയർ ചെയ്യുക ).

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 4 October 2024

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച്  മുത്തങ്ങ വൈൽഡ് ലൈഫ് സങ്കേതത്തിൽ ഡെസ്റ്റിനേഷൻ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു

മുത്തങ്ങ :- വയനാട് ടൂറിസം അസോസിയേഷൻ(WTA) ബത്തേരി താലൂക്ക് കമ്മിറ്റിയും,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ( KHRA), 
സ്പോട്ട് ടാക്സി ബത്തേരിയും സംയുക്തമായി മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ടൂറിസ്റ്റുകൾക്കായി വീണ്ടും തുറന്നു കൊടുക്കുന്നതിന് ഭാഗമായി ഡെസ്റ്റിനേഷന്റെ പല ഭാഗങ്ങൾ കാടുവെട്ടി വൃത്തിയാക്കുകയും,  നാഷണൽ ഹൈവേയോട് ചേർന്ന ഭാഗങ്ങളും കാട് വെട്ടി വൃത്തിയാക്കി, 

പരിപാടി WTA ബത്തേരി താലൂക്ക് സെക്രട്ടറി അൻവർ മേപ്പാടി അധ്യക്ഷത വഹിച്ചു സ്വാഗതം ബാബു ത്രീ റൂട്സ്. WTA ജില്ലാ പ്രസിഡന്റ്‌ അനീഷ് ബി നായർഉദ്ഘാടനം നിർവഹിച്ചു. 

 KHRA ബത്തേരി യൂണിറ്റ് സെക്രട്ടറി റഷീദ് ബാബു, ജില്ലാ കമ്മറ്റി അംഗം സുരേഷ് ബാബു, അനീഷ് പി നാരായണൻ സ്പോട്ട് ടാക്സി ഭാരവാഹി ഉസ്മാൻ മുത്തങ്ങ, കൂടാതെ ഫോറെസ്റ്റ് ഓഫീസേഴ്സ് ഡിഎംസി ഭാരവാഹികൾഎന്നിവർ ആശംസകൾ അർപ്പിച്ചു...പരിപാടിയിൽ സനീഷ് മീനങ്ങാടി, സന്ധ്യ ത്രീ റൂട്സ്, അരുൺ കാരപ്പുഴ, രഘുനാഥ് അമ്പലവയൽ,ആദർശ് ബത്തേരി, ജെഷീദ് അമ്പലവയൽ, രാജു മൈക്കിൾ,നിഖിൽ അമ്പലവയൽ, ഇലിയാസ് മീനങ്ങാടി, ഷിബു മീനങ്ങാടി, സുഭാഷ് മീനങ്ങാടി, സിജോ മീനങ്ങാടി, മിഥുൻ കുറുമ്പലാക്കോട്ട,ലൈജു മീനങ്ങാടി എന്നിവർ പങ്കെടുത്തു.