Tuesday, 6 January 2026

മോഹൻലാലിനെ വെച്ച് KSRTC പരസ്യങ്ങൾ നിർമ്മിക്കും, പണം വാങ്ങിയല്ല ഗുഡ്‌വിൽ അംബാസിഡർ ആകുന്നത്; കെ ബി ഗണേഷ് കുമാർ

SHARE


 
മോഹൻലാൽ KSRTC ഗുഡ്‌വിൽ അംബാസിഡർ ആകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പണം വാങ്ങിയല്ല ഗുഡ്‌വിൽ അംബാസിഡർ ആകുന്നത്. മോഹൻലാലിനെ വെച്ച് KSRTC പരസ്യങ്ങൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ട്രാൻസ്പോർട്ട് മേഖലയിൽ ആർക്കും കൈവരിക്കാൻ പറ്റാത്ത നേട്ടം KSRTC കൈവരിച്ചു. അടച്ചു പൂട്ടിയ KSRTCയെ തിരിച്ചു കൊണ്ടുവരികയാണ്. പുതിയ വാഹനങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്നു. 1400 വാഹനം ഉപയോഗശൂന്യമായി കിടന്നിരുന്നു. ഇപ്പോൾ 500ൽ താഴെമാത്രമാണ് വർക്ക് ഷോപ്പുകളിൽ കിടക്കുന്നത്.

ശബരിമല തീർത്ഥാടനം, KSRTCക്ക് 2 കോടിയുടെ അധിക വരുമാനം ലഭിച്ചു. 60 മിനിറ്റിൽ 100 വണ്ടികൾ ഓപ്പറേറ്റ് ചെയ്യുന്നു. ഇപ്പോൾ സംസ്ഥാനത്ത് 5502 വാഹനങ്ങൾ ഉണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ല. അടുത്ത 12 മാസത്തേക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 31 നോ ഒന്നാം തീയതിയോ കൃത്യം ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.