മഹാരാഷ്ട്ര: ജീവിതത്തിലെ വലിയ പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ യുവതി വാർത്തകളിൽ നിറയുന്നു. മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിയായ ഷീതൾ ചന്ദ്രകാന്ത് ചിത്തെ (21) ആണ് തന്റെ കുഞ്ഞിനെയുമെടുത്ത് പരീക്ഷാ ഹാളിലെത്തിയത്.
ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷ എഴുതാനാണ് ശ്രീ ബസവേശ്വർ കോളേജ് വിദ്യാർത്ഥിനിയായ ഷീതൾ പീപ്പിൾസ് കോളേജിലെത്തിയത്. ഫെബ്രുവരി 18-ന് നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് കുഞ്ഞുമായി ഷീതൾ എത്തിയത്. പ്രസവം കഴിഞ്ഞ് വെറും രണ്ടാം ദിവസം തന്റെ ഇംഗ്ലീഷ് പരീക്ഷ എഴുതാനും ഷീതൾ എത്തിയിരുന്നു. അന്ന് സഹോദരിയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ഭർത്താവ് ജോലിക്ക് പോകുന്നതിനാൽ വീട്ടിൽ കുഞ്ഞിനെ നോക്കാൻ മറ്റാരും ഇല്ലാത്തതിനാലാണ് ഷീതളിന് കുഞ്ഞിനെ കൂടെക്കൂട്ടേണ്ടി വന്നത്. യുവതിയുടെ നിശ്ചയദാർഢ്യം കണ്ട പീപ്പിൾസ് കോളേജ് അധികൃതർ അവർക്കായി പരീക്ഷാ സെന്ററിൽ 'മാതൃസ്‌നേഹ കക്ഷ' എന്ന പേരിൽ ഒരു പ്രത്യേക മുറി സജ്ജീകരിച്ചു. പരീക്ഷ എഴുതുന്ന സമയത്ത് കുഞ്ഞിന് വിശ്രമിക്കാൻ സൗകര്യമൊരുക്കിയതിലൂടെ ആശങ്കകളില്ലാതെ പരീക്ഷ പൂർത്തിയാക്കാൻ ഷീതളിന് സാധിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.