Monday, 2 February 2026

പ്രവാസികൾക്ക് വലിയ ​ആശ്വാസം; 10 വര്‍ഷത്തിന് ശേഷം സൗദി എയര്‍ലൈന്‍ കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചു

SHARE


 
10 വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദി എയര്‍ലൈന്‍ കരിപ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചു. കരിപ്പൂരില്‍ എത്തിയ ആദ്യ വിമാനത്തിന് വന്‍ വരവേല്‍പ്പാണ് വിമാനത്തില്‍ ലഭിച്ചത്. മലബാര്‍ മേഖലയിലുള്ള പ്രവാസികല്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ഏറെ ഗുണകരമാകുന്നതാണ് പുതിയ സര്‍വീസ്.

10 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തത്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് സര്‍വീസുകള്‍. ചെറിയ വിമാനങ്ങളുടെ സി ശ്രേണിയില്‍പെട്ട എയര്‍ ബസ് 321 വിമാനങ്ങളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

2015 മെയിലാണ് കരിപ്പൂരില്‍ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും 2020-ല്‍ ഉണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെയാണ് സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചത്.

2024 ഓഗസ്റ്റിൽ സര്‍വീസ് പുരംരഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റുകയായിരുന്നു. സൗദിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചത് മലബാര്‍ മേഖലയിലേക്കുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ഏറെ ഗുണകരമാകുന്നതാണ് പുതിയ സര്‍വീസ്. വരും നാളുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ കരിപ്പൂരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ വിമാന കമ്പനിയായ ആകാശ എയറും കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.