ലിസ്റ്റ് ചെയ്യാത്ത മികച്ച 100 കമ്പനികളില്‍ മൂന്നാം സ്ഥാനത്തെത്തി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ റിലയന്‍സ് റീട്ടെയിലും ഫ്‌ളിപ്കാര്‍ട്ടും നേടി. ജെ എം ഫിനാന്‍ഷ്യലും ഹൂറുണ്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയിലാണ് ഈ കമ്പനികള്‍ മുന്നിലെത്തിയത്.
ഇതുവരെ ലിസ്റ്റ് ചെയ്യാത്ത, എന്നാല്‍ വലിപ്പത്തിലും പ്രവര്‍ത്തന പ്രകടനത്തിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള 100 കമ്പനികളുടെ പട്ടികയിലാണീ കമ്പനികളുള്ളത്. ഭാവിയില്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിവും സാധ്യതയും ഉള്ള കമ്പനികളായി ഇവയെ വിലയിരുത്തപ്പെടുന്നു.
2.7 ലക്ഷം കോടി രൂപ വരുമാനവുമായി രാജ്യത്തിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്യാത്ത കമ്പനിയായി റിലയന്‍സ് റീട്ടെയില്‍ മാറി. 83,000 കോടി രൂപ വരുമാനത്തോടെ ഫ്‌ളിപ്കാര്‍ട്ട് രണ്ടാം സ്ഥാനവും, 66,000 കോടി രൂപ വരുമാനത്തോടെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മൂന്നാം സ്ഥാനവും നേടി. കുറഞ്ഞത് 1,000 കോടി രൂപ വരുമാനമുള്ള കമ്പനികളെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ പല വര്‍ഷങ്ങളായി തുടര്‍ച്ചയായ വരുമാനവും മൊത്ത വാര്‍ഷിക വളര്‍ച്ചയും കാട്ടുന്ന സ്ഥാപനങ്ങളാണ്. ഇതുവരെ ഈ കമ്പനികള്‍ ഐപിഓ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.