വാഷിംങ്ടൺ: ഇറാനുമേൽ നിയന്ത്രിത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആണവകരാറിലെത്തിക്കുന്നതിന് സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ പ്രഖ്യാപനം. 'ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുന്നതിനായുള്ള ആണവകരാറിൽ ഒപ്പുവെപ്പിക്കുന്നതിനായി അവരെ സമ്മർദത്തിലാക്കുന്നതിന് പരിമിതമായ സൈനിക ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു'വെന്ന് ട്രംപ് പറഞ്ഞു.
അടുത്ത പത്ത് ദിവസത്തിനകം ഇറാൻ കരാറിലെത്തുമോ അതോ സൈനിക നടപടി നേരിടുമോ എന്നത് അറിയാനാകുമെന്ന് ട്രംപ് പറഞ്ഞു. ഒന്നുകിൽ പത്ത് ദിവസത്തിനകം കരാറുണ്ടാകും അല്ലെങ്കിൽ ദൗർഭാഗ്യകരമായ ചിലത് സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. പരിമിതമായ സൈനിക നീക്കമാണോ ലക്ഷ്യമിടുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് അത് പരിഗണനയിലുണ്ടെന്ന് ട്രംപ് മറുപടി നൽകി.
ഇറാൻ കരാറുണ്ടാക്കിയില്ലെങ്കിൽ പത്തുദിവസത്തിനകം എന്തുനടക്കുമെന്ന് കാണുമെന്ന് ബോർഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇറാൻ 'സാധ്യമായ ഒരു കരാറിന്റെ കരട്' തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെും അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.