വാങ്ങാനിരിക്കുന്നവരുടെ ഉള്ളൊന്ന് കുളിര്‍പ്പിച്ച് സ്വര്‍ണ വില താഴേക്ക്. തിങ്കളാഴ്ച പവന് 6640 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,11,120 രൂപയിലെത്തി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് ഇന്നത്തെ വില. ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവ് ഇന്നും തുടരുകയാണ്.
ജനുവരി 29ന് രാവിലെയാണ് കേരളത്തിലെ സ്വര്‍ണ വില സര്‍വകാല ഉയരത്തിലെത്തിയത്. 1,31,160 രൂപയയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും 6,640 രൂപ കുറഞ്ഞതോടെ നാലു ദിവസം കൊണ്ട് 20,040 രൂപയുടെ ഇടിവ് സ്വര്‍ണ വിലയിലുണ്ടായി.
രാജ്യാന്തര വില ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. തിങ്കളാഴ്ച 1.50 ശതമാനമാത്തോളമാണ് സ്വര്‍ണവില ഇടിഞ്ഞത്. ട്രോയ് ഔണ്‍സിന് 4650 ഡോളറിലാണ് രാജ്യാന്തര വില വ്യാപാരം നടക്കുന്നത്. ശക്തമായ ഡോളറും പുതിയ ഫെഡ് ചെയര്‍മാന്‍റെ പണനയങ്ങളെ സംബന്ധിച്ച ആശങ്കകളുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച 4,889 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 200 ഡോളറിന് മുകളിലാണ് ഇന്നത്തെ ഇടിവ്. വ്യാഴാഴ്ച 5594.82 ഡോളറിലായിരുന്നു സ്വര്‍ണ വില.
കെവിന്‍ വാര്‍ഷ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഡോളറിനെ കരുത്തുറ്റതാക്കുന്നത്. ഇത് ഡോളറില്‍ വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് കുറയ്ക്കും. ഡോളര്‍ സൂചിക ഒരു ശതമാനം ഉയര്‍ന്ന് 97.22 നിലവാരത്തിലേക്ക് എത്തി.
വെള്ളി നേരിയ മുന്നേറ്റം ഉണ്ടാക്കി. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് പോയ വെള്ളി 1.60 ശതമാനം ഉയര്‍ന്ന് 85.98 ഡോളറിലാണ്. വ്യാഴാഴ്ച വെള്ളിവില 121.64 ഡോളറിലെത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.