Thursday, 19 February 2026

സസ്പെൻഷനിലായ 6 ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം; തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഉദ്യോ​ഗസ്ഥ ക്ഷാമം ചൂണ്ടിക്കാട്ടി നടപടി

SHARE


 
തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ മറവിൽ സസ്പെൻഷനിലുള്ള 6 ഡിവൈഎസ്പിമാരെ തിരിച്ചെടുക്കാൻ നീക്കം. സസ്പെൻഡ് ചെയ്യപ്പെട്ട 6 ഡിവൈഎസ്പിമാരും ഇന്നലെ പൊലീസ് ആസ്ഥാനത്തെത്തി നിവേദനം നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. എസ്എച്ച്ഒയുടെ ആത്മഹത്യയെ തുടർന്ന് വിവാദമായ വടകര മുൻ ഡിവൈഎസ്പി ഉമേഷിനെ ഉൾപ്പെടെ തിരിച്ചെടുക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കൂട്ടത്തിൽ പോക്സോ കേസ് പ്രതിയും പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട വ്യക്തിയുമുണ്ട്. വിവിധ ​ഗുരുതര ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ് ഇവർ. ഇവരുടെ മേലുള്ള വകുപ്പുതല അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിൽ. ഉന്നത ഉദ്യോ​ഗസ്ഥരുടെ ആൾക്ഷാമം ചൂണ്ടിക്കാട്ടിയാണ് നിബന്ധനകളോടെ തിരിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.