ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം
അതേസമയം കേരളത്തിലുടനീളം കെ എസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം ഉയർത്തിയ കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
വീണ ജോർജ് ആശുപത്രി വിട്ടു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.