കൊച്ചി: പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ യുവതിയെ വിവാഹം കഴിച്ച സാഹചര്യത്തിൽ ഹൈക്കോടതി റദ്ദാക്കി. ഇരുവരും നിലവിൽ ദമ്പതികളായി സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഉത്തരവിട്ടത്.
കഴിഞ്ഞ ജൂണിൽ പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് അവരെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിൽ ലഭിച്ച പരാതി. എന്നാൽ കേസ് നടപടികൾ പുരോഗമിക്കവെ ഇരുവരും നിയമപരമായി വിവാഹിതരായി. കേസ് തുടരുന്നത് തങ്ങളുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും നിലവിൽ താൻ പ്രായപൂർത്തിയായെന്നും കാട്ടി അതിജീവിത തന്നെ യുവാവിനെ പിന്തുണച്ച് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി വിവാഹം നടന്നതും ഇരുവരും ഒരുമിച്ച് ജീവിക്കുന്നതും കോടതി പരിഗണിച്ചു. സമാനമായ സാഹചര്യങ്ങളിൽ കേസ് റദ്ദാക്കാമെന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻ ഉത്തരവുകൾ ജസ്റ്റിസ് സി. പ്രതീപ് കുമാർ ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നത് ദമ്പതികളുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കുമെന്ന് നിരീക്ഷിച്ചാണ് പോക്‌സോ കേസിന്റെ തുടർനടപടികൾ കോടതി അവസാനിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.