കോഴിക്കോട്: ജില്ലയിലെ സ്പാകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് സിറ്റിപൊലീസ് കമ്മീഷ്ണറാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. അനധികൃതമായി നിരവധി സ്പാകൾ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നീക്കം. പൊതുവിടങ്ങളിലും നിരത്തിലും സ്പാകളുമായി ബന്ധപെട്ട് പ്രത്യക്ഷപ്പെടുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അനധികൃത സ്പാകൾ ഉള്ളത് കോഴിക്കോടാണ് എന്നാണ് കണ്ടെത്തൽ.
കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരത്തിലെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. സ്പാ മസാജ് സെന്ററുകൾക്കും കോർപ്പേറഷൻ ലൈസൻസ് മാത്രമാണ് ഉള്ളതെന്നും സ്പാ നടത്താൻ ആവശ്യമായ തെറാപ്പിസ്റ്റുകളുടെ യോഗ്യാ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയിൽ പല സ്ഥാപനങ്ങളും വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. വൈദ്യുതി പോസ്റ്റുകളിലും പൊതു സ്ഥലങ്ങളിലും ഫോൺ നമ്പർ പതിച്ചവർക്കെതിരെ നടപടി എടുക്കാനും ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.