പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. അഫ്ഗാനിസ്ഥാനിൽ തുറന്ന യുദ്ധത്തിന് പാകിസ്താൻ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 133 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താന്റെ 55 സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
ജനവാസ മേഖലകളിലേക്ക് പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിന് കനത്ത തിരിച്ചടിയാണ് അഫ്ഗാനിസ്ഥാൻ നൽകിയത്. വ്യാഴാഴ്ച രാത്രി ഡ്യൂറണ്ട് രേഖയിൽ വൻ ആക്രമണം നടത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചു. നൻഗർഹാർ, നൂറിസ്ഥാൻ, കുനാർ, ഖോസ്റ്റ്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിൽ നടത്തിയ ആക്രമണങ്ങളിൽ 19 പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാകിസ്താൻ സൈനികരെ വധിച്ചതായും , 23 സൈനികരെ പിടികൂടിയതായും അഫ്ഗാനിസ്ഥാൻ സൈന്യം അറിയിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായി, അഫ്ഗാനിസ്ഥാൻ എതിരെ തുറന്ന യുദ്ധത്തിന് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ആഹ്വാനം ചെയ്തു.
പാകിസ്താന്റെ ക്ഷമയുടെ പരിധി കഴിഞ്ഞെന്നും ഇനി കരം മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താൻ, കാബൂൾ, കാണ്ഡഹാർ, പക്തിക എന്നീ പ്രവിശ്യകളിൽ ബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ 133 പേർ മരിച്ചതായും 200 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പാകിസ്താന്റെ ഒരു യുദ്ധവിമാനം അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടു. വെടിനിർത്തലായി പാകിസ്താന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ആരംഭിച്ചു.
പാക് – അഫ്ഗാൻ സംഘർഷം; വെടിനിർത്തലിന് നീക്കവുമായി പാകിസ്താൻ
പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദർ , സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള യുമായി ഫോണിൽ സംസാരിച്ച്, സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.