ദില്ലി: ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്‍ററുകളിലൊന്ന് ഇന്ത്യയിൽ സ്ഥാപിക്കാൻ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പുതിയ പദ്ധതി പ്രഖ്യാപിച്ചു. എഐ ഇംപാക്‌ട് സമ്മിറ്റ് 2026-ലാണ് ഈ പ്രഖ്യാപനം ഉണ്ടായതെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ ആവശ്യകത അതിവേഗത്തിൽ ഉയരുന്ന സാഹചര്യത്തിൽ ശക്തവും വിശ്വസനീയവുമായി ഡാറ്റാ അടിസ്ഥാന സൗകര്യം നിർണായകമാണെന്ന് കമ്പനി വ്യക്തമാക്കി.
ഇപ്പോൾ ഇന്ത്യയിലെ മൊത്തം ഡാറ്റാ സെന്‍റർ ശേഷി ഏകദേശം 1.5 ഗിഗാവാട്ട് മാത്രമാണ്. എന്നാൽ 2030-ഓടെ ഇത് 10 ഗിഗാവാട്ടിന് മുകളിൽ ഉയരുമെന്നാണ് വ്യവസായ രഗത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 മുതൽ ഇതുവരെ ഏകദേശം 94 ബില്യൺ ഡോളറിന്‍റെ നിക്ഷേപം ഇന്ത്യൻ ഡാറ്റാ സെന്‍റർ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം, ക്ലൗഡ് കംപ്യൂട്ടിംഗിന്‍റെ വളർച്ച, എ ഐ അധിഷ്ഠിത പ്രവൃത്തികളുടെ വർധന എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ.
ഈ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ടിസിഎസ് ‘ഹൈപ്പർവോൾട്ട്’ എന്ന പേരിൽ എ.ഐ-സജ്ജമായ പുതിയ തലമുറ ഡാറ്റാ സെന്‍റർ സംവിധാനം അവതരിപ്പിക്കുന്നു. ഹൈപ്പർസ്കെയിലർമാർക്കും എ ഐ അധിഷ്‍ഠിത സ്ഥാപനങ്ങൾക്കും ആവശ്യമായ സുരക്ഷിതവും വിപുലവുമായ അടിസ്ഥാന സൗകര്യമാണ് ഹൈപ്പർവോൾട്ട് വാഗ്ദാനം ചെയ്യുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.