സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്ക് (ഉള്ളടക്കം നിർമ്മിക്കുന്നവർക്ക്) നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്താ മാധ്യമങ്ങൾ, ഇൻഫ്ലുവൻസർമാർ, ഗവേഷകർ തുടങ്ങി ഉള്ളടക്കം നിർമിക്കുന്ന എല്ലാവർക്കും ന്യായമായ വരുമാനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വാർത്താ ലേഖകർ, പരമ്പരാഗത മാധ്യമങ്ങൾ, വിദൂര പ്രദേശങ്ങളിലെ ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ അറിവ് പങ്കുവെക്കുന്ന പ്രൊഫസർമാർ അല്ലെങ്കിൽ ഗവേഷകർ - ഇവർക്കെല്ലാം തങ്ങൾ നിർമിക്കുന്ന ഉള്ളടക്കത്തിന് ന്യായമായ വരുമാന വിഹിതം ലഭിക്കണം," മന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇനി കേവലം 'നിഷ്പക്ഷ ഇടനിലക്കാർ' ആയി തുടരാനാകില്ല. ഇന്ന് അവ പബ്ലിഷർമാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, തങ്ങൾ പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ബാധ്യസ്ഥരാണ്. ഇന്റർനെറ്റ് ഇന്ന് ശക്തമായ ഒരു മാധ്യമ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. അതിനാൽ പരമ്പരാഗത മാധ്യമങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തം കാണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.