Saturday, 21 February 2026

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

SHARE


 
തിരുവനന്തപുരം: റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളിലായിരിക്കും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ റോഡിലിറങ്ങുക. സ്‌ക്വാഡുകളായി തിരിഞ്ഞാവും പരിശോധന. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും. നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുന്നതായിരിക്കും രീതി.

സീബ്രാ ലൈനിന് മുകളിലോ ലൈനില്‍ നിന്നും ഒന്നരമീറ്റര്‍ ദൂരപരിധി പാലിക്കാതെയും വാഹനം നിര്‍ത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയായിരുന്നു എംവിഡി നടപടി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.