Friday, 6 February 2026

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലെന്ന് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ്; മറുപടി ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

SHARE

 

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പന്ത് സംസ്ഥാനസര്‍ക്കാറിന്റെ കോര്‍ട്ടില്‍ നിന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാറിന് മുന്നോട്ട് പോകാം എന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി

അങ്കമാലി ശബരിപാതകായി നിരവധിതവണ ആവശ്യപ്പെട്ട ശേഷമാണ് സംസ്ഥാനം ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതെന്നും, തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാകാം ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്സും ഇടതും തമ്മിലുള്ള ധാരണ എന്താണെന്ന് തനിക്ക് അറിയില്ലെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകും എന്നുമാണ് രാജ്യസഭയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡോ. ഇ ശ്രീധരന്‍ അതിവേഗ പാതയ്ക്കായി മലപ്പുറത്ത് ഓഫീസ് തുറന്നത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഈ ശ്രീധരന്റെ സംഭാവനകളെ അഭിനന്ദിച്ച മന്ത്രി അദ്ദേഹം അടക്കം രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആര് തയ്യാറായി മുന്നോട്ടുവന്നാലും സ്വാഗതം ചെയ്യുമെന്നും പ്രതികരിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.