Thursday, 5 February 2026

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ കിട്ടിയില്ല; ചോദിച്ചപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

SHARE

 


തിരുവനന്തപുരം: സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞെന്ന് പരാതി. അമരവിള സ്വദേശി ചന്ദ്രശേഖരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്. അറയൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഉദിയൻകുളങ്ങര ശാഖയ്ക്ക് എതിരെയാണ് ആരോപണം. ചികിത്സയ്ക്കായി പണം തിരികെ ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം ഉയരുന്നത്. നാലര ലക്ഷം രൂപയാണ് ചന്ദ്രശേഖരന്റെ നിക്ഷേപം. ഒരു വർഷമായി പണം തിരികെ ചോദിക്കുന്നു എന്നും ചന്ദ്രശേഖരൻ പറയുന്നു. സംഭവത്തില്‍ ചന്ദ്രശേഖരന്‍ ബാങ്ക് സെക്രട്ടറിക്ക് പരാതി നൽകി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.