റമദാന്‍ കാലത്ത് തീപിടുത്തങ്ങളും മറ്റ് അപകടങ്ങളും ഒഴിവാക്കുന്നതിന് പ്രത്യേക ബോധവത്ക്കരണ ക്യാമ്പയ്നുമായി സിവില്‍ ഡിഫന്‍സ് അതോറിറ്റി. ഇഫ്താര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അടുക്കളയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ടെന്റുകളില്‍ ഇഫ്താര്‍ സംഘമങ്ങള്‍ നടത്തുന്നവര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സുരക്ഷിത റംസാന്‍ എന്ന പേരിലാണ് പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിന് സിവില്‍ ഡിഫന്‍സ് അതോറിറ്റി തുടക്കം കുറിച്ചിരിക്കുന്നത്. ഇഫ്താര്‍, സുഹൂര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അടുക്കളയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. എണ്ണ ഉപയോഗിച്ചുള്ള പാചകത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുളള തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ജാഗ്രത വേണം.
അടുക്കളയിലെ എക്‌സ്‌ഹോസ്റ്റ് ഫാനുകളില്‍ കൊഴുപ്പ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ അവ വൃത്തിയാക്കണം. പാചകത്തിനായി ഗുണനിലവാരമുള്ള ഇലക്ടോണിക് ഉപകണങ്ങള്‍ മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോഴും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സിലിണ്ടറുകളും ഗ്യാസ് ലൈനുകളും പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. പാചകത്തിന് ശേഷം ഗ്യാസ് ഓഫ് ആക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.