Monday, 2 February 2026

കൊച്ചി മാരത്തോണിൽ പിഞ്ച് കുഞ്ഞിനെ മാറത്തുകെട്ടി പിതാവിന്റെ ഓട്ടം; 'സൂപ്പർ ഡാഡി' പ്രകടനത്തിനെതിരെ വിമർശനം

SHARE


 
കൊച്ചി: പിഞ്ച് കുഞ്ഞിനെ മാറത്തുകെട്ടി ഓടുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്നലെ കൊച്ചിയിൽ നടന്ന മാരത്തോണിലായിരുന്നു സംഭവം. മറ്റുള്ള ഓട്ടക്കാർക്കിടയിൽ സ്വന്തം കൈക്കുഞ്ഞിനെ ബേബി കാരിയറിൽ നെഞ്ചോട് ചേർത്ത് കെട്ടി പങ്കെടുത്ത പിതാവാണ് ശ്രദ്ധാകേന്ദ്രമായത്. എന്നാൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പിതാവിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.വെള്ള ടീഷർട്ടും കറുത്ത ട്രാക്ക് പാന്റ്സും ധരിച്ച യുവാവ് മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെയും വഹിച്ചുകൊണ്ടാണ് ഓടുന്നത്. ഇടതുകൈയിൽ ഒരു കുപ്പിയും പിടിച്ചും വലതുകൈ കുഞ്ഞിന്റെ തലയിൽ താങ്ങുമായാണ് ഇയാൾ മുന്നോട്ട് നീങ്ങുന്നത്. ഈ സമയം കുഞ്ഞ് ഉറങ്ങുകയാണ്. പ്രശംസ പ്രതീക്ഷിച്ച് പങ്കുവച്ച ദൃശ്യങ്ങൾക്ക് ലഭിച്ചതാകട്ടെ രൂക്ഷവിമർശനവും.

കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയെയും മുൻനിർത്തി കടുത്ത ഭാഷയിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പിതാവിന്റെ പ്രവൃത്തിക്കെതിരെ പ്രതികരിച്ചത്. ഇതൊരു സൂപ്പർ ഡാഡി ഷോയല്ല, മറിച്ച് ഫിറ്റ്നസിന്റെ പേരിൽ നടത്തുന്ന അശ്രദ്ധയാണെന്ന് ഒരാൾ കുറിച്ചു. കുഞ്ഞുങ്ങളെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കമന്റുകൾ ഉയർന്നു.ഓട്ടത്തിനിടയിലുണ്ടാകുന്ന കുലുക്കം കുഞ്ഞിന്റെ ശാരീരിക നിലയെ ബാധിക്കുമെന്നും, പകരം റണ്ണിംഗ് സ്‌ട്രോളറുകൾ ഉപയോഗിക്കണമായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു. അപകടകരമായ രീതിയിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ സംഘാടകർ എങ്ങനെ അനുവാദം നൽകിയെന്നാണ് മറ്റൊരു പ്രധാന ചോദ്യം. ഒരു ക്യൂട്ട് നിമിഷമായി തുടങ്ങിയ ദൃശ്യം, ആധുനിക രക്ഷാകതൃത്വത്തിന്റെ അപാകതകളെയും കുട്ടികളുടെ സുരക്ഷയെക്കുറിച്ചുമുള്ള ഗൗരവ ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.