വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ആലപ്പുഴ സ്വദേശിയായ ഉഷാ ജോസഫുകുട്ടിയുടെ (51) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് വയറ്റിൽ കുടുങ്ങിയിരുന്ന ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തത്. ഉപകരണത്തിന്റെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു. ഫോർസെപ്സ് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിലുള്ള കേസിൽ ഈ ഉപകരണം പ്രധാനപ്പെട്ട തൊണ്ടിമുതലായതിനാലാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയത്. ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
2021 മെയ് 3-ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നടന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്.
ദീർഘകാലം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച ശേഷമാണ് ഇപ്പോൾ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തിരിക്കുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.