ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെ ആയുധമാക്കി കോൺഗ്രസ്. ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മുന്നിൽ ഇത്ര വേഗത്തിൽ നരേന്ദ്ര മോദി കീഴടങ്ങിയത് എന്തിനാണെന്നാണ്
കോൺഗ്രസിൻ്റെ ചോദ്യം.
കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് ട്രംപിന് മുന്നില്‍ മോദി കീഴങ്ങിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇന്ത്യക്ക് തീരുവ ഉണ്ടെന്നും അമേരിക്കയ്ക്ക് തീരുവ ഇല്ലെന്നും ട്രംപ് പറഞ്ഞതില്‍ വിശദീകരണം നല്‍കണമെന്നും കോൺഗ്രസ് പറഞ്ഞു. അതേസമയം തീരുവ ഭീഷണിയിൽ മോദി കീഴടങ്ങാനുള്ള യഥാർത്ഥ കാരണം എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങളാണോ എന്നും മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു . ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലായിരുന്നു യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്.
എന്നാല്‍ കോടതി ഉത്തരവിനെ വില വെക്കാതെയാണ് ട്രംപ് തീരുവ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് തീരുവ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി തുടരും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.