Wednesday, 4 February 2026

ഇന്ത്യ യുഎസ് കരാർ, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു; കരാറിൽ ഇന്ത്യൻ എംപിമാരേക്കാൾ വ്യക്തത അമരിക്കൻ നേതാക്കൾക്ക്: എ എ റഹീം എം പി

SHARE

 


ഇന്ത്യ യുഎസ് കരാർ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നുവെന്ന് എ എ റഹീം എം പി. കരാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. കർഷകർക്ക് അമേരിക്കൻ വിപണിയോട് പിടിച്ചു നിൽക്കാതെ വരും.

കരാറിൽ ഇതുവരെ വ്യക്തത വരുത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. കരാറിൽ ഇന്ത്യൻ എംപിമാരേക്കാൾ വ്യക്തത അമരിക്കൻ നേതാക്കൾക്ക്. പാർലമെന്റിലെ എം പി മാരുടെ സസ്പെൻഷനോട് സി പി ഐ എമ്മിന് എല്ലാ കാലവും എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ യുഎസ് വ്യാപാര കരാർ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാണ് ഡോ ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടിരിക്കുന്നത്.

കരാറിനെ കുറിച്ച് കേന്ദ്രസർക്കാർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. കരാറിൽ അവ്യക്തതയുള്ളത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അറിയിക്കുന്നതിന് മുൻപ് ട്രംപ് പ്രഖ്യാപനം നടത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.