Saturday, 21 February 2026

രഹസ്യ വിവരം കിട്ടിയതോടെ പരിശോധന, വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

SHARE



 


കുവൈത്ത് സിറ്റി: വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി പിടിയിൽ. കുവൈത്തിലെ ജാബർ അൽ- അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തി വൻ ലാഭം കൊയ്യുന്ന ഒരു സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ പരിശോധന.


വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിച്ചു. മദ്യം കൈമാറാനായി നിശ്ചയിച്ച സ്ഥലത്ത് പ്രതി എത്തിയ ഉടൻ തന്നെ നേരത്തെ തയ്യാറാക്കി നിർത്തിയ സംഘം ഇയാളെ വളയുകയായിരുന്നു. പരിശോധനയിൽ മദ്യം നിറച്ച 49 കുപ്പികൾ അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.