കുവൈത്തില്‍ ടെലഗ്രാം പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമെ പണമിടപാടുകള്‍ നടത്താവൂ എന്നും സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ചുരുങ്ങിയ സമയം കൊണ്ട് വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ടെലഗ്രാം ചാനലുകളും ഗ്രൂപ്പുകളും വ്യാപകമായ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രംഗത്ത് എത്തിയിരിക്കുന്നത്. ആകര്‍ഷകങ്ങളായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച പലര്‍ക്കും പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പലിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘങ്ങള്‍ പ്രധാനമായും പണം വെളുപ്പിക്കലിനാണ് ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
നിക്ഷേപകരെന്ന വ്യാജേന പല വ്യക്തികളില്‍ നിന്ന് പണം ശേഖരിക്കുകയും ഇതിന്റെ ഉറവിടം മറച്ചുവെക്കാന്‍ വിവിധ അക്കൗണ്ടുകളിലൂടെ പണം കൈമാറുകയും ചെയ്യുന്നതാണ് രീതി. പിന്നീട് നിയന്ത്രണമില്ലാത്ത ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയോ അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയോ ഈ തുക തട്ടിപ്പുകാര്‍ കൈക്കലാക്കും. ഇത്തരം ഇടപാടുകളില്‍ ഭാഗമാകുന്നവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് പുറമെ അവര്‍ അറിയാതെ തന്നെ പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുളള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.
കടുത്ത നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകാമെന്നും സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ഇത്തരം ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ താമസക്കാരോട് ആവശ്യപ്പെട്ടു. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ നടപടി ശക്തമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.