ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ഇനി കാണികള്ക്ക് മുന്നില് ദൃശ്യവിസ്മയമായി തെളിയും.
അണക്കെട്ടിന്റെ കൂറ്റൻ പ്രതലത്തില് വീഡിയോ ഇഫക്റ്റുകളോടെ ലേസർ ഷോ അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങള്ക്ക് തുടക്കമായി. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കേരള ഹൈഡല് ടൂറിസം സെന്ററാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അണക്കെട്ടിന്റെ 400 അടി വീതിയും 500 അടി ഉയരവുമുള്ള ഭീമൻ പ്രതലമാണ് രാത്രിയില് ലേസർ ഷോയ്ക്കായി സ്ക്രീനായി ഉപയോഗിക്കുക. അണക്കെട്ടിന് 500 മീറ്റർ മാറി കാണികള്ക്കായി 500 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കും. അണക്കെട്ടിന്റെ ചരിത്രവും നിർമ്മാണവും വിനോദവും വിജ്ഞാനവും ഒത്തുചേരുന്ന രീതിയിലാകും ഇവിടെ പ്രദർശിപ്പിക്കുക. അണക്കെട്ടിനുള്ളിലെ സെൻസറുകളെയും മറ്റ് യന്ത്രസാമഗ്രികളെയും ലേസർ രശ്മികള് ബാധിക്കുമോ എന്ന് പഠിക്കാൻ റൂർക്കി ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഐ.ഐ.ടിയുടെ റിപ്പോർട്ട് അനുസരിച്ച്, ഉപകരണങ്ങളെ ബാധിക്കാത്ത തരത്തിലുള്ള പ്രത്യേക ലേസർ രശ്മികള് പുറപ്പെടുവിക്കുന്ന യന്ത്രങ്ങളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
2024-ലെ സംസ്ഥാന ബജറ്റില് പ്രാരംഭ പ്രവർത്തനങ്ങള്ക്കായി 5 കോടി രൂപ വകയിരുത്തിയിരുന്നു. രണ്ടു വർഷത്തിനുള്ളില് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 30 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതിയുടെ ശിലാസ്ഥാപനം ഓണ്ലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം ഇടുക്കിയില് ഒരു മള്ട്ടിപ്ലക്സ് തിയേറ്റർ നിർമ്മിക്കുന്നതിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.