കൊച്ചി: കർണാടകയിലെ അംഗീകൃത നഴ്‌സിങ് കോളജുകളിൽ നിന്ന് ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ രജിസ്‌ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി. പഠിച്ച കോളജിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ തടയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കർണാടക സ്‌റ്റേറ്റ് അസോസിയേഷൻ ഓഫ് ദ് മാനേജ്‌മെന്റ് ഓഫ് നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിർണ്ണായക വിധി
നഴ്‌സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം അതത് സംസ്ഥാന നഴ്‌സിങ് കൗൺസിലുകൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോളജുകളിലെ പഠനനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതികവും ക്ലിനിക്കലുമായ സാഹചര്യങ്ങൾ നിഷ്‌കർഷിക്കുക മാത്രമാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ചെയ്യുന്നത്. കർണാടക സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പൂർണ്ണമായും സാധുതയുള്ളതാണ്. നിയമപ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലാ യോഗ്യതയുള്ളവർക്ക് കേരളത്തിലെ കൗൺസിൽ രജിസ്‌ട്രേഷൻ നൽകണമെന്നും സംസ്ഥാനത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.